സംസ്ഥാന സ്കൂൾ കലോത്സവം; രണ്ടാം ദിനത്തിലും കണ്ണൂർ ഒന്നാമത്



കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടാം ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 458 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത്. ആതിഥേയരായ കോഴിക്കോടാണ് 453 പോയിന്‍റുമായി രണ്ടാമത്. 448 പോയിന്‍റുകളുമായി പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 439 പോയൻ്റുള്ള തൃശൂർ നാലാം സ്ഥാനത്താണ്. 119 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്.
ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 49 എണ്ണമാണ് പൂര്‍ത്തിയായത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 50, ഹൈസ്‌കൂള്‍ അറബിക് – 19ല്‍ 11, ഹൈസ്‌കൂള്‍ സംസ്‌കൃതം – 19ല്‍ 9 എന്നിങ്ങനെയാണ് പൂര്‍ത്തിയായ ഇനങ്ങൾ. 

Highlights: second day state school kalolsavam point kannur first

Post a Comment

Previous Post Next Post