വേങ്ങേരി ജംക്‌ഷനിൽ ബൈപാസ് 15 മീറ്റർ കുഴിച്ചു താഴ്ത്തി; വേങ്ങേരി–ബാലുശ്ശേരി റോഡിൽ പാലം പണി തുടങ്ങികോഴിക്കോട്: ആറുവരിയാക്കി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് വേങ്ങേരി ജംക്‌ഷനിൽ ബൈപാസ് 15 മീറ്റർ കുഴിച്ചു താഴ്ത്തി. ഇതിനെത്തുടർന്ന് വേങ്ങേരി – ബാലുശ്ശേരി റോ‍ഡിൽ പാലം നിർമാണത്തിന് തുടക്കമായി. ബൈപാസ് കടന്നു പോകുന്ന ജംക്‌ഷനിൽ ബാലുശ്ശേരി – കോഴിക്കോട് റോഡിൽ 27 മീറ്റർ വീതിയിലും 45 മീറ്റർ നീളത്തിലുമാണു പാലം നിർമാണം.
50 വർഷത്തെ വികസനം മുന്നിൽ കണ്ടാണ് 9 മീറ്റർ വീതിയുള്ള ബാലുശ്ശേരി റോഡിന് 45 മീറ്റർ വീതിയിൽ പാലം നിർമിക്കുന്നത്. ഇതിനായി 20 ദിവസം കൊണ്ട് 15 മീറ്റർ ബൈപാസ് മണ്ണെടുത്ത് താഴ്ത്തി. 3 സ്പാനിലാണു പാലം നിർമിക്കുന്നത്. സ്പാനിന് അടിത്തറയായി കോൺക്രീറ്റ് ജോലി ആരംഭിച്ചു.വേങ്ങേരി ജംക്‌ഷനിൽ ബൈപാസ് മണ്ണെടുക്കുന്നതിനും പാലം നിർമിക്കുന്നതിനുമായി കഴിഞ്ഞ മാസം 10 മുതൽ ഇതു വഴി ഗതാഗതം നിരോധിച്ചിരുന്നു.

90 ദിവസം കൊണ്ട് പാലം പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നാണു ദേശീയപാത അതോറിറ്റി അറിയിച്ചത്. ബൈപാസ് നിർമാണത്തോടൊപ്പം ബാലുശ്ശേരി റോ‍ഡ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് കക്കോടി വരെ 15 മീറ്ററായി വീതി കൂട്ടുന്നുണ്ട്. ബാലുശ്ശേരി റോഡും ബൈപാസ് ജംക്‌ഷൻ പാലവും നിർമാണം പൂർത്തിയായാൽ 45 മീറ്റർ പാലത്തിൽ 15 മീറ്റർ കുറുകെ റോഡ് കഴിഞ്ഞുള്ള പാലത്തിലെ ബാക്കി സ്ഥലം വേങ്ങേരി ജംക്‌ഷനിൽ പാർക്കിങ്ങിനും വിശ്രമ സ്ഥലത്തിനുമായി ഉപയോഗിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.

vengeri junction bypass development work

Post a Comment

Previous Post Next Post