വടകര അൽഷിമേഴ്സ് രോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭ‍ര്‍ത്താവ് ആത്മഹത്യ ചെയ്തു


കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. വടകര തിരുവള്ളൂർ മലോൽ കൃഷ്ണൻ (74) ഭാര്യ കരിമ്പാലക്കണ്ടി നാരായണി (62) എന്നിവരാണ് മരിച്ചത്. നാരായണിയെ കിടപ്പുമുറിയിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലും ഭർത്താവ് കൃഷ്ണനെ അടുക്കള വരാന്തയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. 
മകന്റെ കൂടെയാണ് ഇരുവരും താമസിക്കുന്നത്. മകനും ഭാര്യയും വൈകിട്ട് പുറത്തു പോയി വന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. മരിച്ച നാരായണി കുറച്ചു നാളായി അൽഷിമേഴ്സ് രോഗം ബാധിച്ച് ചികിത്സയിലാണ്. ഭാര്യയുടെ അസുഖത്തിൻ്റെ തീർത്ത മന: പ്രയാസമായിരിക്കാം കാരണമെന്ന് പൊലീസ് നിഗമനം. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post