സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.


കോഴിക്കോട്:താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍പ്പെട്ട വിവിധ പഞ്ചായത്തുകളില്‍ ഭിന്നശേഷി, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലേക്ക് സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്തതും പുതുതായി അനുവദിച്ചതുമായ റേഷന്‍കടകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
 ചാത്തമംഗലം ഗ്രാമപഞ്ചായത്ത് -111, 115 ഭിന്നശേഷി, കക്കോടി - 367 പട്ടികജാതി നന്മണ്ട 166 പട്ടികവര്‍ഗ്ഗം, പെരുവയൽ- 101 പട്ടികജാതി, ഒളവണ്ണ -342 പട്ടികജാതി, ഒളവണ്ണ-പുതിയ റേഷന്‍കട തിരുത്തിമ്മല്‍താഴം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 25. വൈകുന്നേരം മൂന്ന് മണി വരെ. വിശദവിവരങ്ങള്‍ക്ക്- 0495 2370655, 0495 2374885.

Post a Comment

Previous Post Next Post