കോഴിക്കോട്ട് ഒഴിഞ്ഞ പറമ്പിൽ നിന്ന് വെടിയുണ്ട ശേഖരം കണ്ടെത്തി


കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ദേശീയപാത 66ന് സമീപം നെല്ലിക്കോട് വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്ന കൊടമോളികുന്നിലേക്ക് പ്രവേശിക്കുന്ന റോഡരികിലെ ആളൊഴിഞ്ഞ പറമ്പിലാണ് 250ഓളം വെടിയുണ്ടകള്‍ കണ്ടെടുത്തത്.

തൊട്ടടുത്ത ഭൂമി സര്‍വേ നടത്തുന്നതിനായി കാടുവെട്ടിത്തെളിച്ച തൊഴിലാളികളാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. അഞ്ച് പെട്ടികളിലായാണ് വെടിയുണ്ട. വെടിവയ്ക്കുമ്പോള്‍ ഉന്നം പിടിക്കാനായി ഉപയോഗിക്കുന്ന ടാര്‍ഗെറ്റ്, വടി തുടങ്ങിയ സാധനങ്ങളും കണ്ടെത്തി.
തൊഴിലാളികളും നാട്ടുകാരും അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലിസും രഹസ്യാന്വേഷണ വിഭാഗവും സ്ഥലത്തെത്തി. പൊലിസ് അറിയിച്ചതനുസരിച്ച് വിരലടയാള വിദഗ്ധരും വെടിയുണ്ടകള്‍ പരിശോധനക്ക് വിധേയമാക്കി.

Post a Comment

Previous Post Next Post