വേനൽക്കാല സമയപ്പട്ടിക: കൂടുതൽ വിമാന സർവീസുകൾക്കു സാധ്യതകരിപ്പൂർ: മാർച്ച് അവസാനത്തോടെ വിമാന സർവീസുകളുടെ വേനൽക്കാല സമയപ്പട്ടിക നിലവിൽ വരുമ്പോൾ, കോഴിക്കോട് വിമാനത്താവളത്തിൽനിന്നു കൂടുതൽ സർവീസുകൾക്കു സാധ്യത. ഒമാൻ എയർ ഒരു സർവീസ് പ്രഖ്യാപിച്ചു. മറ്റു ചില വിമാനക്കമ്പനികളും സർവീസുകളുടെ എണ്ണം കൂട്ടുമെന്നാണു സൂചന.
നിലവിൽ റൺവേ പകൽസമയം അടച്ചിട്ട് കാർപറ്റിങ് ജോലികൾ നടക്കുന്നുണ്ട്. മേയ് അവസാനത്തോടെ ഹജ് വിമാന സർവീസുകളും ആരംഭിക്കും. ഇവ രണ്ടും പരിഗണിച്ചായിരിക്കും വേനൽക്കാല വിമാന സമയപ്പട്ടികയിലെ ക്രമീകരണം.നിലവിലുള്ള സർവീസിനു പുറമേയാണ് വേനൽക്കാല സമയപ്പട്ടികയിലേക്ക് പുതിയ സർവീസുമായി ഒമാൻ എയർ എത്തുന്നത്.

നിലവിൽ എല്ലാ ദിവസവും രാവിലെ 9.05നാണു കോഴിക്കോട്ടുനിന്ന് മസ്കത്തിലേക്കുള്ള സർവീസ്. പുതുതായി രാത്രി എട്ടിന് ഒരു സർവീസ് കൂടിയാണു പ്രഖ്യാപിച്ചത്. 150 ഇക്കണോമി സീറ്റുകളും 12 ഉയർന്ന ക്ലാസ് സീറ്റുകളും ഉൾപ്പെടെ 162 പേർക്ക് സഞ്ചരിക്കാം. ഇതോടെ, ഒമാൻ എയറിനു കോഴിക്കോട്ടുനിന്ന് 2 സർവീസുകളാകും.

Summer schedule: More flights likely

Post a Comment

Previous Post Next Post