കാരപ്പറമ്പ് സ്കൂൾ രൂപകല്പനയ്ക്ക് പുരസ്കാരം


കോഴിക്കോട്: കാരപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ രൂപകല്പനയ്ക്ക് എയ്‌സെസ് ഓഫ് സ്‌പെയിസ് സസ്റ്റെയിനെബിൾ ഡിസൈനർ പുരസ്കാരം ലഭിച്ചു. മുംബൈയിൽ നടന്ന ചടങ്ങിൽ സ്കൂൾ നവീകരണത്തിന് രൂപകല്പന നടത്തിയ കോഴിക്കോട് ഡി.എ.സി. ആർക്കിടെക്ചറൽ സ്റ്റുഡിയോയിലെ പ്രിൻസിപ്പൽ ആർക്കിടെക്ട് നിമിഷ ഹക്കിം, ആർക്കിടെക്ട് ആഭ നരൈൻ ലംബയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. എ. പ്രദീപ് കുമാർ എം.എൽ.എ.യായിരിക്കെ ആവിഷ്‌ക്കരിച്ച പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂൾ രൂപകല്പന നടത്തിയത്.


Post a Comment

Previous Post Next Post