മെഡിക്കൽ കോളജ് ഹോസ്‌റ്റൽ പ്രവേശന നിയന്ത്രണം; 9.30നു മുൻപ് വിദ്യാർത്ഥികൾ ഹോസ്റ്റലിലെത്തണമെന്ന് ആരോഗ്യ വകുപ്പ്കോഴിക്കോട്:മെഡിക്കൽ കോളജ് ഹോസ്‌റ്റൽ പ്രവേശന നിയന്ത്രണത്തിൽ ഉത്തരവുമായി ആരോഗ്യ വകുപ്പ്. മെഡിക്കൽ, ഡെൻ്റൽ യു.ജി.വിദ്യാർഥികൾ രാത്രി ഒൻപതരയ്ക്ക് മുൻപ് ഹോസ്റ്റലിൽ പ്രവേശിക്കണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉത്തരവ് ബാധകമാണ്.
പഠന ആവശ്യത്തിനായി വൈകുന്ന രണ്ടാം വർഷം മുതലുള്ള വിദ്യാർഥികൾ സുരക്ഷാ ജീവനക്കാരനെ ഐ.ഡി.കാർഡ് കാണിച്ച് രജിസ്റ്ററിൽ സമയം രേഖപ്പെടുത്തിയ ശേഷം ഹോസ്റ്റലിൽ പ്രവേശിക്കാം. ഒന്നാം വർഷ വിദ്യാർഥികൾക്ക് രാത്രി ഒൻപതരയ്ക്ക് ശേഷം രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമാണ് പ്രവേശനം.

രാത്രി ഒൻപതരയ്ക്ക് ശേഷം പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിക്കുന്നതായി പരാതിവന്നതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

Highlights: medical college hostal entry heath department

Post a Comment

Previous Post Next Post