കോഴിക്കോട് വിദ്യാലയങ്ങൾക്ക് നാളെ അവധി


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാർഥികൾക്ക് കലാത്സവത്തിൽ പങ്കെടുക്കുന്നതിനായി പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള എല്ലാ വിദ്യാലയങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഡി ഡി ഇ സി. മനോജ് കുമാർ അറിയിച്ചു. 


Read alsoവാഹനങ്ങള്‍ ലേലം ചെയ്യുന്നു

ഹയർ സെക്കൻഡറി വിഭാഗത്തിന് അവധി ആയിരിക്കുമെന്ന്‌ ആർ ഡി ഡി യും വി എച്ച് എസ് സി വിഭാഗത്തിന് അവധിയായിരിക്കുമെന്ന് എ ഡിയും അറിയിച്ചു. വടകരയിലാണ് ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്. ഡിസംബർ ഒന്നിനാണ് കലോത്സവം സമാപിക്കുക. മേളയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

Post a Comment

Previous Post Next Post