കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരി മരിച്ചു




കോഴിക്കോട്: നരിക്കുനിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽനിന്ന് തെറിച്ചുവീണ യാത്രക്കാരി ബസ്സിനടിയിൽപ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയിൽ വാടകയ്ക്കു താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. 
ഇന്നു രാവിലെ 7 മണിയോടെ നരിക്കുനി എളേറ്റിൽ റോഡിൽ നെല്ലിയേരി താഴെത്തായിരുന്നു അപകടം.താമരശ്ശേരിയിൽ നിന്നും നരിക്കുനി വഴി കോഴിക്കോട്ടേക്ക് പോകുന്ന അലങ്കാർ ബസ്സിൽ നിന്ന് വീഴുകയായിരുന്നു. ബസ്സിന്റെ വാതിൽ അടക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post