വാക്ക് തര്‍ക്കം; കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു



മലപ്പുറം: മലപ്പുറം കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ക്കാണ് മരിച്ചത്. 
ഇയാളുടെ കൂടെ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശി മൊഹിദുള്‍ ഷെയ്ക്ക് പൊലീസ് പിടിയിലായി. കരിപ്പൂരില്‍ നിര്‍മ്മാണ ജോലി ചെയ്യുന്നവരാണ് ഇരുവരും. അയനിക്കാടുള്ള താമസ സ്ഥലത്തിന് സമീപം വെച്ചായിരുന്നു കൊലപാതകം. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ് അറിയിച്ചു

Post a Comment

Previous Post Next Post