കോഴിക്കോട് 58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ


കോഴിക്കോട്:കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വില്പനക്കായി കൊണ്ടുവന്ന 58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ . വെള്ളയിൽ നാലുകൂടി പറമ്പിൽ വീട്ടിൽ ഗാലിദ്‌ അബാദി (22)യാണ് പിടിയിലായത്. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 5 ലക്ഷത്തോളം വില വരും.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബാംഗ്ലൂരിൽ നിന്നെത്തിയ ബസ്സിൽ നിന്നിറങ്ങിയ പ്രതിയിൽ നിന്ന് പൗഡർ ടിൻ, ഒഴിഞ്ഞ സോപ്പ് കൂട് എന്നിവയിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തു കണ്ടെടുത്തത്.

Post a Comment

Previous Post Next Post