ടെറസിൽ നിന്ന് കിണറിൽ വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു


നരിക്കുനി:പാറന്നൂർ പുൽപ്പറമ്പിൽ താമസിക്കും കൊല്ലരക്കൽ നൗഷാദ്(39) ആണ് മരണപ്പെട്ടത്

ഇന്നലെ വീടിന്റെ ടെറസിൽ നിന്ന് കാൽവഴുതി കിണറിൽ വീണ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്
മാതാവ്: കൊല്ലരക്കൽ ഖദീജ,
ഭാര്യയും രണ്ട് കുട്ടികളുമുണ്ട്

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പാറന്നൂർ ജുമാമസ്ജിദിൽ നടക്കും..

Post a Comment

Previous Post Next Post