ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ വഴി നിയമനം നടത്തുന്നു
കോഴിക്കോട്: ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ വഴി നിയമനം നടത്തുന്നു

പുത്തൂർ ഗവ. ഹയർസെക്കൻഡറി
വടകര : പുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (സീനിയർ), കംപ്യൂട്ടർ സയൻസ് (ജൂനിയർ) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11 മണിക്ക്.

തിരുവള്ളൂർ ഗവ. എം.യു.പി
തിരുവള്ളൂർ : തിരുവള്ളൂർ ഗവ. എം.യു.പി. സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി. തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്ച ബുധനാഴ്ച 12.30-ന് സ്കൂളിൽ.

ജി.വി.എച്ച്.എസ്.എസ്. മടപ്പള്ളി
വടകര : ജി.വി.എച്ച്.എസ്.എസ്. മടപ്പള്ളിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച 20-ന് രണ്ടുമണിക്ക് നടക്കും.
കരണ്ടോട് ഗവ. എൽ.പി
കുറ്റ്യാടി : കരണ്ടോട് ഗവ. എൽ.പി. സ്കൂളിൽ ഫുൾടൈം അറബിക് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫിസിൽ.

ഗവ. ഗേൾസ് ഹയർസെക്കൻഡറി
കൊയിലാണ്ടി : ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഫിസിക്സ് ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 21-ന് രാവിലെ 10 മണിക്ക്.


കാന്തപുരം ഗവ. എൽ.പി.
എകരൂൽ : കാന്തപുരം ഗവ. എൽ.പി. സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. അഭിമുഖം 19-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

പൂനൂർ ഗവ. ഹയർസെക്കൻഡറി 
പൂനൂർ:പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കൊമേഴ്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കും. അഭിമുഖം 22-ന് രാവിലെ 9.30-ന് ഹയർസെക്കൻഡറി ഓഫീസിൽ.

Post a Comment

Previous Post Next Post