ഉള്ള്യേരിയില്‍ നിന്ന് പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ 2 പേർ കൂടി അറസ്റ്റിൽ
കോഴിക്കോട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ 2 പേർ കൂടി അറസ്റ്റിൽ. പുറക്കാട്ടിരി പെരിയായിൽ സുബിൻ (22), കൊളത്തൂർ കുന്നത്തു സിറാജ് (38) എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സൗത്ത് അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജാണു കേസ് അന്വേഷിക്കുന്നത്.
എലത്തൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എ.സായൂജ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ കെ.ആർ.രാജേഷ്, എഎസ്ഐ കെ.പി.സജീവൻ, സിപിഒ അനീഷ് കുമാർ, അന്വേഷണ സംഘത്തിലെ സീനിയർ സിപിഒമാരായ കെ.പി.ദീപ്തിഷ്, ബിജു മോഹൻ, സിപിഒ എൻ.വിപിൻ എന്നിവർ ഇന്നലെയാണു 2 പേരെയും കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി പുറക്കാട്ടിരി നാലുവയൽ കോളനിയിലെ അബ്ദുൽ നാസർ (53) റിമാൻഡിലാണ്.

സുബിനും സുഹൃത്തും പാലോറമലയിൽ കാത്തു നിൽക്കുമെന്നു പറഞ്ഞതിനാലാണത്രെ കുട്ടി അവിടെ എത്തിയത്. അവിടെ നിന്നാണു നാസർ കാറിൽ തട്ടിക്കൊണ്ടു പോയത്. തുടർന്ന് രാത്രി കൊളത്തൂരിൽ സിറാജിന്റെ വീടിനു സമീപമെത്തി. അവിടെ നിന്ന് ഇരുവരും എംഡിഎംഎ ഉപയോഗിച്ചിരുന്നു. സുബിനെതിരെ പോക്സോ കേസും ചുമത്തി. കേസിൽ കൂടുതൽ പേർ പിടിയിലാകാനുണ്ട്.

Post a Comment

Previous Post Next Post