ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മപുതുക്കി ഇന്ന് ബലി പെരുന്നാൾ




ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. പ്രവാചകനായ ഇബ്രാംഹിം നബി മകന്‍ ഇസ്മായീലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. കൊവിഡിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും ഇത്തവണ കാലവസ്ഥ അനുകൂലമല്ലാത്തതിനാല്‍ പൊലിമ ചോരാതെ വീടുകളില്‍ ആഘോഷം ഒതുക്കുകയാണ് വിശ്വാസികള്‍.

ബലി പെരുന്നാള്‍ അഥവാ അറബിയില്‍ ഈദുല്‍ അദ്ഹ….ത്യാഗത്തിന്റെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഉജ്ജ്വല സ്മരണയാണ് ബലി പെരുന്നാള്‍. പ്രവാചകനായ ഇബ്രാഹിം നബി വാത്സല്യ പുത്രന്‍ ഇസ്മാഇലിനെ നാഥന്റെ കല്പന മാനിച്ച് ദൈവ പ്രീതിക്കായി ബലിയറുക്കാന്‍ സന്നദ്ധനായതിന്റെ സ്മരണ. പരീക്ഷണത്തില്‍ വിജയിച്ച ഇബ്രാഹീമിനെ നാഥന്‍ ചേര്‍ത്ത് പിടിച്ചതാണ് ചരിത്രം.
ഭാഷ, വര്‍ണ്ണ, വര്‍ഗ വിവേചനങ്ങളില്ലാതെ അതിര്‍ത്തികള്‍ താണ്ടി മക്കയില്‍ ഒരുമിച്ച വിശ്വാസികളുടെ ഹജ്ജിന്റെ പരിസമാപ്തിയും ബലി പെരുന്നാളാണ്. കൊവിഡിന്റെ കടുത്ത നിയന്ത്രങ്ങള്‍ക്ക് ശേഷം അദ്യമായി എത്തുന്ന ബലിപെരുന്നാള്‍ ദിനത്തില്‍ കാലവസ്ഥ അനുകൂലമല്ലങ്കിലും പൊലിമ ചോരാതെ വീടുകളിലും ബന്ധുവീടുകളിലും ആഘോഷം കൊണ്ടാടുകയാണ് വിശ്വാസികള്‍.

Post a Comment

Previous Post Next Post