കോഴിക്കോട് നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ


കോഴിക്കോട്: ചേവായൂരിൽ നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിനി ഷഹാന(20)യാണ് മരിച്ചത്. ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് സാജിദ് തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷഹാന പറഞ്ഞതായി മാതാവ് പ്രതികരിച്ചു
ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തിൽ വാടകവീട്ടിൽ ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി ഒന്നരയോടെയാണ് ഷഹാനയുടെ ബന്ധുക്കൾ ആത്മഹത്യാ വിവരം അറിഞ്ഞത്.

Post a Comment

Previous Post Next Post