അമിത വേഗതയിലെത്തിയ ബസ്സിടിച്ച് യുവാവ് മരിച്ചു


ബാലുശ്ശേരി: പുറക്കാട്ടിരി പാലത്തിന് മുകളിൽ അമിതവേഗതിയിൽ തെറ്റായദിശയിലൂടെയെത്തിയ സ്വകാര്യബസ്സിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. ബാലുശ്ശേരി പൊന്നരംതെരു പാണൻകണ്ടി ഷൺമുഖന്റെ (ജയിൽവാർഡൻ) മകൻ അശ്വന്ത് (22) ആണ് മരിച്ചത്. ഇന്നലെ നടന്ന അപകടത്തിൽ ഗുരുതര പരുക്കേറ്റ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുറ്റ്യാടി റൂട്ടിലോടുന്ന കെ.എൽ. 59 എൽ. 1314 നമ്പർ സ്വകാര്യ ബസ്സാണ് അപകടത്തിനിടയാക്കിയത്. ഒപ്പമുണ്ടായിരുന്ന യുവാവിനും ഗുരുതരമായി പരുക്കേറ്റു.

Post a Comment

Previous Post Next Post