കോട്ടയത്തെ ഇരട്ടപ്പാത വഴി തീവണ്ടികൾ ഓടി തുടങ്ങി: ആദ്യം കടന്നു പോയത് പാലരുവി എക്സപ്രസ്സ്


കോട്ടയം: ഇരട്ടപ്പാതയായി വികസിപ്പിച്ച ഏറ്റുമാനൂർ - ചിങ്ങവനം റെയിൽ പാതയിലൂടെ ട്രെയിൻ സ‍ര്‍വ്വീസ് തുടങ്ങി.പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന ജോലികൾ അവസാന പൂ‍ര്‍ത്തിയാക്കിയ ശേഷമാണ് കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതത്തിൽ പുതിയ അധ്യായം എഴുതി ചേര്‍ത്തു കൊണ്ട് പാലരുവി എക്സ്പ്രസ് പുതിയ പാതയിലൂടെ കടന്നു പോയത്.
നേരത്തെ സുരക്ഷാ കമ്മീഷണറുടെ ട്രോളി പരിശോധനയും, എഞ്ചിൻ പരിശോധനയും പൂര്‍ത്തിയാതോടെയാണ് കോട്ടയം വഴിയുള്ള ഇരട്ടപ്പാതയിലൂടെ ഗതാഗതം തുടങ്ങാൻ അനുമതി ലഭിച്ചത്. ഇരട്ടപ്പാതയിൽ സ‍ര്‍വ്വീസ് തുടങ്ങിയെങ്കിലും കോട്ടയം റെയിൽവെ സ്റ്റേഷനിലെ നവീകരണ പ്രവർത്തികളും പൂർത്തിയാക്കിയതിന് ശേഷം ഉദ്ഘാടനം നടത്താനാണ് തീരുമാനം. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് 21 ട്രെയിനുകൾ റദ്ദാക്കിയിരുന്നു.ഈ തീവണ്ടികളെല്ലാം ഇന്ന് അ‍ര്‍ധരാത്രി മുതൽ സര്‍വ്വീസ് പുനരാരംഭിക്കും.

പരശുറാം എക്പ്രസ്, ജനശതാബ്ദി അടക്കമുള്ള തീവണ്ടികളാണ് റദ്ദാക്കിയവയിൽ പ്രധാനം. മംഗളൂരു-നാഗർകോവിൽ പരശുറാം, നാഗർകോവിൽ-മംഗളൂരു പരശുറാം എന്നിവ റദ്ദാക്കി. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് നേരത്തേ പൂർണമായും റദ്ദാക്കിയിരുന്നെങ്കിലും ഷൊർണൂർ വരെ ഓടുന്ന വിധത്തിൽ ക്രമീകരിച്ചത്.


ഇരട്ടപ്പാത വരുന്നതോടെ കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതം കൂടുതൽ സുഗമമാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിനുകൾ പിടിച്ചിടുന്ന അവസ്ഥ മാറുന്നത് കൂടാതെ പല തീവണ്ടികളുടേയും യാത്രസമയം കുറയ്ക്കുകയും പുതിയ സ‍ര്‍വ്വീസുകൾ ആരംഭിക്കുകയും കൂടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം

Post a Comment

Previous Post Next Post