ഉള്ള്യേരിയില്‍ നിന്ന് കാണാതായ 16 കാരിയെ ബംഗളൂരുവില്‍ കണ്ടെത്തി




ഉള്ള്യേരി: ഉള്ള്യേരിയില്‍ നിന്ന് കാണാതായ 16 കാരിയെ ബാംഗ്ലൂരില്‍ കണ്ടെത്തി. ഉള്ള്യേരി ഓരോഞ്ചേരി കണ്ടി കൃഷ്ണന്‍കുട്ടിയുടെ മകള്‍ അഞ്ജന കൃഷ്ണ(16)യെ ആണ് എലത്തൂര്‍ പോലീസ് ബംഗളൂരുവില്‍ നിന്ന് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ കോഴിക്കോട്ടെ സ്‌കൂളിലേക്ക് ടീസി വാങ്ങാന്‍ പോയ അഞ്ജന രാത്രി എട്ടുമണിയോടെ ഒരു നമ്പറില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു. ബസ്സ് കിട്ടാത്തതിനാല്‍ വൈകുമെന്നാണ് വീട്ടുകാരെ അറിയിച്ചത്. പിന്നീട് ആ നമ്പര്‍ സ്വിച്ച് ഓഫ് ചെയ്തു. 
രക്ഷിതാക്കളുടെ പരാതിയില്‍ എലത്തൂര്‍ പോലീസ് കേസെടുക്കുകയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബംഗളൂരുവില്‍ കണ്ടെത്തുകയുമായിരുന്നു. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ സായൂജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബംഗളൂരുവിലെത്തി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെയോടെ നാട്ടിലെത്തി പെണ്‍കുട്ടിയെ കോടതിയില്‍ ഹാജറാക്കും.

Post a Comment

Previous Post Next Post