കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണംകോഴിക്കോട്: വിസ്‌ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ ഇന്ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടത്തുന്ന സംഗമത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് എത്തുന്ന വാഹനങ്ങൾക്ക്‌ താഴെ പറയും വിധത്തിലുള്ള പാർക്കിംഗ് ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
1) വടകര കൊയിലാണ്ടി ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ വെങ്ങളം വഴി വെങ്ങാലി ബ്രിഡ്ജ് തിരിഞ്ഞ് സമ്മേളന സ്ഥലത്ത് ആളുകളെ ഇറക്കിയശേഷം കോതിപ്പാലം, വലിയങ്ങാടി എന്നീവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.

2) പേരാമ്പ്ര, നടുവണ്ണൂർ, ഉള്ള്യേരി ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ അത്തോളി പാവങ്ങാട് നിന്നും വലത്തോട്ട് തിരിഞ്ഞ് വെങ്ങാലി ബ്രിഡ്ജിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ് സമ്മേളന സ്ഥലത്ത് ആളുകളെ ഇറക്കിയ ശേഷം തോപ്പയിൽ ഭാഗത്ത് പാർക്ക് ചെയ്യേണ്ടാത്തതാണ്.

3) മലാപ്പറമ്പ് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ മലാപ്പറമ്പ് എരഞ്ഞിപ്പാലം സരോവരം ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ക്രിസ്ത്യൻ കോളേജ് ഈസ്റ്റ്‌ വെസ്റ്റ് ഗാന്ധി റോഡ് ബ്രിഡ്ജ് വഴി ബീച്ചിൽ പ്രവേശിച്ച് സമ്മേളന സ്ഥലത്ത് ആളെ ഇറക്കിയശേഷം തോപ്പയിൽ ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.


4) മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ തൊണ്ടയാട് അരയിടത്തുപാലം ബ്രിഡ്‌ജിന്റെ അടിയിലൂടെ വലത്തോട്ട് തിരിഞ്ഞ് സരോവരം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ക്രിസ്ത്യൻ കോളേജ് ഈസ്റ്റ് വെസ്റ്റ് ഗാന്ധി റോഡ് ബ്രിഡ്ജ് വഴി തിരിഞ്ഞ് സമ്മേളന സ്ഥലത്ത് ആളെ ഇറക്കിയ ശേഷം വലിയങ്ങാടി, കോതിപ്പാലം എന്നീവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. 

5) തൃശ്ശൂർ, കുറ്റിപ്പുറം, വേങ്ങര ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ രാമനാട്ടുകര, മീഞ്ചന്ത, പുഷ്പ ജംഗ്ഷൻ, ഇടിയങ്ങര വഴി കോതി ബീച്ച് പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. 

Traffic control in Kozhikode city todayPost a Comment

Previous Post Next Post