ഇന്നു മുതൽ കോഴിക്കോടും തൃശ്ശൂരും ജിയോ ട്രൂ 5ജി ; ഉപഭോക്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകകോഴിക്കോട്: റിലയന്‍സ് ജിയോ ട്രൂ 5ജി സേവനങ്ങള്‍ ഇനിമുതല്‍ തൃശ്ശൂരും കോഴിക്കോട് നഗരപരിധിയിലും ലഭിക്കും. നേരത്തെ കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ലഭ്യമായിത്തുടങ്ങിയിരുന്നു.
ജനുവരി 10 മുതല്‍, തൃശ്ശൂരിലും കോഴിക്കോടും ഉള്ള ജിയോ ഉപയോക്താക്കള്‍ക്ക് അധിക ചിലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ അനുഭവിക്കാന്‍ ജിയോ വെല്‍ക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കും. 4ജി നെറ്റ്വര്‍ക്കിനെ ആശ്രയിക്കാത്ത സ്റ്റാന്‍ഡലോണ്‍ 5ജി നെറ്റ്വര്‍ക്കാണ് ജിയോയുടേത്.

ജിയോ 5ജി സേവനങ്ങള്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ അവരുടെ സിം കാര്‍ഡുകള്‍ മാറ്റേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാര്‍ജോ ഉണ്ടായിരിക്കണം.


കുറഞ്ഞ ലേറ്റന്‍സി കണക്റ്റിവിറ്റി, മെഷീന്‍-ടു-മെഷീന്‍ ആശയവിനിമയം, 5ജി വോയ്സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്വര്‍ക്ക് സ്ലൈസിംഗ് എന്നീ സേവനങ്ങള്‍ സ്റ്റാന്‍ഡലോണ്‍ 5ജി ഉപയോഗിച്ച് ജിയോയ്ക്ക് നല്‍കാന്‍ കഴിയുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ് കൂടുതല്‍ സമയമെങ്കില്‍ ജിയോ വെല്‍ക്കം ഓഫര്‍ ലഭിക്കാനുള്ള അര്‍ഹതയുണ്ടായിരിക്കും.

Highlights: jio true 5g in thrissur and kozhikode

Post a Comment

Previous Post Next Post