നടക്കാവിൽ കെട്ടിടം തകർന്നുവീണുകോഴിക്കോട്: നടക്കാവിൽ പഴയ കെട്ടിടം തകർന്നുവീണ്‌ രണ്ടുപേർക്ക്‌ പരിക്കേറ്റു. കിഴക്കേ നടക്കാവിലെ ജുമാ മസ്ജിദിന് സമീപത്തെ ഓടിട്ട കെട്ടിടമാണ് ശനി വൈകിട്ട്‌ 5.40ന്‌ തകർന്നുവീണത്. കെട്ടിടത്തിനു സമീപം നിർത്തിയ ബൈക്കിലുണ്ടായിരുന്ന മിജേഷിനും ഏഴു വയസ്സുള്ള മകൻ പ്രണവിനുമാണ് പരിക്കേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിൽ എത്തിച്ച്‌ ചികിത്സ നൽകി. ബീച്ച് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌. സ്റ്റേഷൻ ഓഫീസർ പി സതീഷിന്റെ നേതൃത്വത്തിൽ രണ്ട് സംഘം എത്തിയിരുന്നു.

Post a Comment

Previous Post Next Post