നാളെ മുതൽ നഗരത്തിൽ ഗതാഗതക്രമീകരണം



കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നഗരത്തിൽ മൂന്നുമുതൽ ഏഴുവരെ പോലീസ് ഗതാഗതക്രമീകരണം ഏർപ്പെടുത്തി.

  • കണ്ണൂർ ഭാഗത്തു നിന്ന് വരുന്നവാഹനങ്ങൾ വെസ്റ്റ്ഹിൽ ചുങ്കത്ത് നിന്ന് കാരപ്പറമ്പ്- എരഞ്ഞിപ്പാലം-അരയിടത്തുപാലം- വഴി നഗരത്തിലേക്ക് പ്രവേശിക്കണം. സിറ്റി ബസുകൾക്ക് ഇളവ് അനുവദിക്കും. കണ്ണൂർ ഭാഗത്തുനിന്ന് കലോത്സവം കാണാൻ വരുന്നവർ ചുങ്കത്ത് ഇറങ്ങണം.


  • Read alsoകണ്ണീരായി പുതുവത്സരദിനം; സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 10 ജീവനുകൾ

  • കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്ന് വരുന്നബസുകൾ പൂളാടിക്കുന്ന് ജങ്ഷനിൽനിന്ന് തിരിഞ്ഞ് വേങ്ങേരി-മലാപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം വഴി കോഴിക്കോട്ടേക്ക് എത്തണം. കലോത്സവം കാണാനായി എത്തുന്നവർ പൂളാടിക്കുന്ന് ഇറങ്ങി ഉള്ള്യേരി-അത്തോളി ബസ് കയറി ചുങ്കത്ത് ഇറങ്ങി വെസ്റ്റ്ഹില്ലിലെത്തണം.
  • കണ്ണൂർ ഭാഗത്തുനിന്നുവരുന്ന വലിയവാഹനങ്ങൾ വെങ്ങളം ജങ്ഷനിൽനിന്ന് മലാപ്പറമ്പ് വഴി നഗരത്തിലേക്കെത്തണം.
  • മറ്റുജില്ലകളിലേക്ക് പോകുന്നവാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കരുത്.
  • കണ്ണൂർ ഭാഗത്തുനിന്ന് വലിയങ്ങാടിഭാഗത്തേക്കും വലിയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂർഭാഗത്തേക്കും വരുന്ന ചരക്കുവാഹനങ്ങൾ പുതിയാപ്പവഴി ബീച്ച് റോഡിലൂടെ തിരിച്ചുപോകണം.
  • തളി സാമൂതിരി ഗ്രൗണ്ടിന് മുൻവശത്തുള്ള റോഡ് വൺവേ ആയിരിക്കും. തളി റോഡിൽനിന്ന് പൂന്താനംജങ്ഷൻ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.


  • ചാലപ്പുറം ഗണപത് ബോയ്‌സ് സ്കൂൾ റോഡിലേക്ക് ജയലക്ഷ്മി സിൽക്സ്‌ ജങ്ഷനിൽ നിന്ന് ചാലപ്പുറം ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
  • ബോംബെ ഹോട്ടൽ ജങ്ഷനിൽനിന്ന് സെയ്ന്റ് ജോസഫ്‌സ് സ്കൂൾ ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകും.
  • കോർട്ട് റോഡിൽനിന്ന് ടാഗോർ ഭാഗത്തേക്ക് വൺവേ. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്കും പ്രദേശത്തെ താമസക്കാരുടെയും വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
  • കിസാൻ ഷോപ്പ് ജങ്ഷനിൽനിന്ന് കോൺവെന്റ് റോഡിലേക്ക് വാഹനനിയന്ത്രണമുണ്ടാകും.
  • ബാലാജി ജങ്ഷനിൽനിന്ന്‌ ആംഗ്ലോ ഇന്ത്യൻ സ്കൂൾഭാഗത്തേക്കും വാഹനനിയന്ത്രണം ഏർപ്പെടുത്തും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനമുണ്ടാകുക.

Post a Comment

Previous Post Next Post