കൊടുവള്ളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ ആന്ധ്രയിൽ കണ്ടെത്തികൊടുവള്ളി: കൊടുവള്ളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ ആന്ധ്രായിൽ കണ്ടെത്തി. മാനിപുരം കരീറ്റിപ്പറമ്പ് അപ്പമണ്ണില്‍ നഫീസത്തുല്‍ ബരീറയുടെ മകന്‍ മുഹമ്മദ് സാലിമിനെ(15)യാണ് ആന്ധ്രയിൽ ട്രെയിനിൽ വെച്ച് കണ്ടെത്തിയത്. വാർത്ത ശ്രദയിൽ പെട്ട മലയാളികളാണ് ഇന്ന് രാത്രി കുട്ടിയെ തിരിച്ചറിഞ്ഞത്.
കുട്ടിയെ തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിൽ ഇറക്കും. ബന്ധുക്കൾ ആന്ധ്രയിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം 18 മുതലലാണ് സാലിമിനെ കാണാതായത്. വീട്ടില്‍ നിന്നും പരപ്പന്‍പൊയിലിലെ ദര്‍സിലേക്കെന്നും പറഞ്ഞ് പോയതായിരുന്നു.

Missing student from Koduvalli found in Andhra

Post a Comment

Previous Post Next Post