
കോഴിക്കോട്∙ തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപം റബര്‍ എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പുല്ലാളൂർ എരഞ്ഞോത്ത് സ്വദേശിനി സെലീന (43) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലാണ് മൃതദേഹം കണ്ടെത്തിയത്.
Read also: വിമാനം തീ വിഴുങ്ങുന്നത് ഫെയ്സ്ബുക്ക് ലൈവില്‍; യാത്രക്കാരന്റെ അവസാന വീഡിയോ, നടുക്കുന്ന ദൃശ്യം
പള്ളി പെരുന്നാളിന് എത്തിയവരാണ് യുവതിയെ തീ പടരുന്ന നിലയില്‍ കണ്ടത്. ഓടിക്കൂടിയ നാട്ടുകര്‍ തീയണയ്ക്കാന്‍ ശ്രമം നടത്തിയിരുന്നു. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടോടെ ഇവര്‍ തനിച്ച് തലയാട്ടെത്തിയതെന്നാണ് വിവരം. മകന്‍ ഷാമില്‍ സ്ഥലത്തെത്തിയാണ് ആളെ തിരിച്ചറിഞ്ഞത്.
Heighlites: Dead Body found in Rubber Estate in Kozhikode, is identified