ജില്ലാ സ്കൂൾ കലോത്സവം: വടകരയിൽ നവംബർ 28 മുതൽ ഗതാഗത നിയന്ത്രണംവടകര:റവന്യൂ ജില്ലാ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് വടകരയിൽ നവംബർ 28 മുതൽ ഡിസംബർ ഒന്നു വരെ ഗതാഗത നിയന്ത്രണം.

തെരുവത്ത് ജംഗ്ഷൻ മുതൽ അഞ്ചുവിളക്ക് ജംഗ്ഷൻ വരെയും പാർക്ക് റോഡിലും ഈ റോഡുകളിലേക്ക് പ്രവേശിക്കുന്ന പോക്കറ്റ് റോഡുകളിലും 28 മുതൽ ഡിസംബർ ഒന്നു വരെ വാഹനഗതാഗതം പൂർണമായും ഒഴിവാക്കാൻ അടിയന്തര ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.
പഴയ സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന സർവീസ് ബസുകൾ പൂർണമായും പുതിയ സ്റ്റാൻഡിലേക്ക് മാറ്റും. പഴയ ബസ് സ്റ്റാൻഡിലും കോട്ടപ്പറമ്പിലും കലോത്സവവുമായി ബന്ധപ്പെട്ട സ്കൂൾ ബസ്സുകൾ പാർക്ക് ചെയ്യുന്നതിനും തലശ്ശേരി കുറ്റ്യാടി – തൊട്ടിൽപാലം ഭാഗത്തുനിന്നു വരുന്ന ലോക്കൽ ബസുകൾ ബൈപ്പാസ് വഴി ലിങ്ക് റോഡിൽ പ്രവേശിച്ച് പുതിയ സ്റ്റാൻഡിലേക്ക് സർവീസ് നടത്തുന്നതിനും തീരുമാനിച്ചു.

വില്യാപ്പള്ളി ആയഞ്ചേരി ഭാഗത്തുനിന്നുവരുന്ന ബസ്സുകൾ ബൈപ്പാസ് വഴി ലിങ്ക് റോഡിൽ പ്രവേശിച്ച് പുതിയ ബസ്റ്റാന്റിലേക്ക് പോകും. നഗരസഭയുടെ പേ ആന്റ് പാർക്കിംഗിന് മുമ്പിലുള്ള ഓട്ടോ പാർക്കിംഗ് പൂർണമായും ഒഴിവാക്കി പകരം ലിങ്ക് റോഡിൽ പാർക്ക് ചെയ്ത് സർവീസ് നടത്തുന്നതിനും കലോത്സവവുമായി ബന്ധപ്പെട്ട് വരുന്ന പ്രൈവറ്റ് വാഹനങ്ങൾ നാരായണ നഗരം ഗ്രൗണ്ടിൽ പാർക്ക് ചെയ്യുന്നതിനും നിശ്ചയിച്ചു.


മാർക്കറ്റ് റോഡിലും കോട്ടപ്പറമ്പിലും ഉള്ള ചരക്ക് കയറ്റിറക്ക് പ്രവർത്തി രാവിലെ 8.30 ന് പൂർത്തിയാക്കാൻ നിർദ്ദേശം നൽകാനും യോഗത്തിൽ തീരുമാനിച്ചു.

Post a Comment

Previous Post Next Post