കോഴിക്കോട് മറിപ്പുഴയിൽ ഉൾക്കാട്ടിൽ ഉരുൾപൊട്ടി: ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക
 
കോഴിക്കോട്:മറിപ്പുഴയിൽ ഉൾക്കാട്ടിൽ ഉരുൾപൊട്ടി. ഇരുവഞ്ഞിപ്പുഴയുടെ മുകൾ ഭാഗത്തായാണ് ഉരുൾപൊട്ടലുണ്ടായത്. ഉൾവനത്തിൽ ആയതിനാൽ ആളപായമില്ല.
കോഴിക്കോട് ജില്ലയിലെ തിരുമ്പാടി പഞ്ചായത്തിലെ മറിപ്പുഴ മുത്തപ്പൻപുഴയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇന്ന് വൈകീട്ട് 6 മണിക്ക് ശേഷമാണ് ഉരുൾപ്പൊട്ടലുണ്ടായത്. ഈ സമയത്ത് ശക്തമായ മഴ മേഖലയിൽ പെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉരുൾപ്പൊട്ടൽ.


ഇരുവഞ്ഞിപ്പുഴയുടെ ഇരുകരകളും കവിഞ്ഞൊഴുകുകയാണ്. ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post

Latest Deals