കോഴിക്കോട് വിവാഹ വീട്ടില്‍ മോഷണം: 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായികോഴിക്കോട്: കോഴിക്കോട് വിവാഹ വീട്ടിൽ മോഷണം. വളയത്തിന് സമീപം വാണിമേൽ വെളളളിയോട് നടന്ന മോഷണത്തിൽ 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി. വാണിമേൽ നടുവിക്കണ്ടി ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് വെളളിയാഴ്ച രാത്രി മോഷണം നടന്നത് . 
മകളുടെ വിവാഹത്തിനായി കരുതിയിരുന്ന 30 പവൻ ആഭരണമാണ് കവർച്ച ചെയ്യപ്പെട്ടത്. കിടപ്പുമുറിയുടെ അലമാരയിലായിരുന്നു ആഭരണങ്ങൾ. വിവാഹത്തലേന്നുളള സൽക്കാരത്തിന് ശേഷം മുറിയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അത്യാവശ്യം അയൽക്കാരും ബന്ധുക്കളും മാത്രമേ വെളളിയാഴ്ച നടന്ന സൽക്കാരത്തിനെത്തിയിരുന്നുളളു. രാത്രി ഒൻപതിനും പത്തിനുമിടയിൽ കവർച്ച നടന്നതായാണ് വീട്ടുകാരുടെ സംശയം. അതേസമയം നേരത്തെ തീരുമാനിച്ചത് പ്രകാരം വിവാഹ ചടങ്ങുകൾ നടന്നു. വളയം പൊലീസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post