![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7UR4wl_kK-00SQc_9rUIy_lqygRR-7foV6M3ZW58MNs2YzMlH0MVqLnXdk_-T2A9JxDtneZvcXvNZws6xO1n8F7_pujf9TQEM8l9wZp8OgWSZzPv1cUqxAfyF726xerQOO_tpLrTXkHWqhpV0WQM2y-EdlCZ-CCJYuCpb-V525daEmtZQXc8p2DowQg/s1600/16X9%20%2825%29.webp)
കോഴിക്കോട്: പേരാമ്പ്രയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിൽ വീണു മരിച്ചു. പേരാമ്പ്ര ഈർപ്പാപൊയിൽ ഗിരീഷിന്‍റെയും അഞ്ജലിയുടെയും ഒരു വയസും മൂന്ന് മാസവും പ്രായമായ ശബരിയാണ് മരിച്ചത്. കുട്ടിയെ ഉറക്കി കിടത്തി അഞ്ജലി അലക്കാൻ പോയതായിരുന്നു. തിരിച്ചുവന്നപ്പോൾ കുളിമുറിയിലെ ബക്കറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ പേരാമ്പ്ര ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read also: ആഗോള ബിസ്കറ്റ് വിപണിയിലേക്ക് കിനാലൂരിൽ നിന്ന് കേരളത്തിന്റെ സ്വന്തം ബ്രാൻഡുമായി ആസ്കോ ഗോബൽ
പിതാവ് ഗിരീഷ് വിദേശത്താണ്. തേജാ ലക്ഷ്മി, വേദാലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
Tags:
Accident