പയ്യോളിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

പയ്യോളി : പയ്യോളിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാലയാട് കോമാട് കുനി അഭിരാം (19) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 8:30 ഓടെ പയ്യോളി റെയിൽവേ ഗേറ്റിന് സമീപം റെയിൽവേ ട്രാക്ക് ക്രോസ്സ് ചെയ്യവെ കണ്ണൂർ ഭാഗത്ത് നിന്നും വന്ന ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്. 


Read also

ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അഭിരാമും സുഹൃത്തുക്കളും ആലപ്പുഴയിൽ നിന്ന് വരികയായിരുന്നു. പയ്യോളി സബ് ട്രഷറി ജീവനക്കാരൻ ബാബുവിന്റെയും ഷീബയുടെയും ഏക മകനാണ് അഭിരാം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post