കുറ്റിക്കാട്ടൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി


മാവൂർ : കുറ്റിക്കാട്ടൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി. കുറ്റിക്കാട്ടൂരിൽ അനിയന്ത്രിതമായ ഗതാഗതക്കുരുക്കിന് തിങ്കളാഴ്ച മുതൽ പരിഹാരം. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുവേണ്ടി നിലവിലെ ബസ് സ്റ്റോപ്പുകൾ, ഓട്ടോസ്റ്റാൻഡുകൾ എന്നിവ മാറ്റിസ്ഥാപിച്ചുകൊണ്ട് പ്രശ്നപരിഹാരം കാണും.

നിലവിൽ കോഴിക്കോടുനിന്ന്‌ മാവൂരിലേക്ക് പോകുന്ന സമയത്ത് ടി.എ.കെ. ബിൽഡിങ്ങിനു മുമ്പിലുണ്ടായിരുന്ന ബസ് സ്റ്റോപ്പ് അവിടെനിന്ന്‌ എൻ.കെ. പ്ലാസയുടെ സമീപത്തേക്കും യത്തീംഖാനയുടെ മുമ്പിലുള്ള ബസ് സ്റ്റോപ്പ് ശ്രീഹരി ബിൽഡിങ് ഭാഗത്തേക്കും മാവൂരിൽനിന്ന്‌ കോഴിക്കോട്ടേക്കു പോകുമ്പോൾ രജിത ഹോട്ടലിനു മുമ്പിൽ ഉണ്ടായിരുന്ന ബസ് സ്റ്റോപ്പ് ഇന്ത്യൻ ഫർണിച്ചറിനടുത്തേക്കും പടിഞ്ഞാറേ ബസ് സ്റ്റോപ്പ് നിലവിലുള്ളത് മാറ്റി എം.എ. ചിക്കൻ സ്റ്റാളിന് അടുത്തേക്കും മാറ്റിസ്ഥാപിക്കും. 


പടിഞ്ഞാറേ ഭാഗത്തെ ഓട്ടോ സ്റ്റാൻഡ്‌ നിലവിലെ സ്ഥലത്തുനിന്ന് പിറകോട്ട് 50 മീറ്റർ മാറ്റുവാനും കിഴക്കേ ഭാഗത്തേത് റോഡിന്റെ മറുഭാഗത്തേക്ക് മാറ്റുവാനും സർവകക്ഷിയോഗം തീരുമാനിച്ചു. തിങ്കളാഴ്ചമുതൽ തീരുമാനം നടപ്പിൽവരും se

Post a Comment

Previous Post Next Post