മികച്ച തൊഴിലവസരങ്ങളുമായ് നിയുക്തി 2021


കോഴിക്കോട്: ജില്ലയിലെ തൊഴിൽ അന്വേഷകർക്കായ് നിരവധി അവസരങ്ങളുമായ് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് "നിയുക്തി 2021" തൊഴിൽ മേളക്ക് ഒരുങ്ങി കഴിഞ്ഞു. ഡിസംബർ 18 ന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നടക്കുന്ന മേളയിൽ ജില്ലയിലെ പ്രധാന തൊഴിൽദായക്കാരുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. ഐ. ടി, ഐ. ടി-അനുബന്ധം, ഓട്ടോമൊബൈൽ, റീട്ടെയിൽ, മാർക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ സാങ്കേതിക യോഗ്യത ആവശ്യമുള്ളതും അല്ലാത്തതുമായ മൂവായിരത്തോളം അവസരങ്ങളാണ് തൊഴിൽ അന്വേഷകരെ കാത്തിരിക്കുന്നത്.

http://www.jobfest.kerala.gov.in/ എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് മേളയിൽ പങ്കെടുക്കാൻ സാധിക്കുക.

ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്താൻ മുഴുവൻ ഉദ്യോഗർത്ഥികളെയും ക്ഷണിക്കുന്നു.

Post a Comment

Previous Post Next Post