കോഴിമാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ മോണിറ്ററിങ്- അഭിമുഖം 30-ന്


കോഴിക്കോട്:ജില്ലയിലെ കോഴിമാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം ജില്ലാതലത്തില്‍ നിയന്ത്രിക്കുന്നതിനും അനുമതി നല്‍കുന്നതിനുമുള്ള ജില്ലാതല ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിംങ്ങ് കമ്മിറ്റിയിലെ സാങ്കേതിക വിദഗ്ധന്റെ തസ്തികയിലേക്ക് ഒക്ടോബര്‍ 30ന് രാവിലെ 10.30 മുതല്‍ 12 വരെ ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യതകള്‍ - മിറ്റ്ടെക്നോളജി/സ്ളോട്ടര്‍ഹൗസ് റെന്റിംങ്ങ് പ്ലാന്റ് മേഖലയില്‍ സാങ്കേതിക പരിചയവും ഈ മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും. നിലവില്‍ സേവനം അനുഷ്ഠിക്കുന്ന/ വിരമിച്ച ഉദ്യോഗസ്ഥന്‍, മീറ്റ്ടെക്നോളജിയില്‍ പ്രവിണ്യമുള്ള വെറ്റിനറി കോളേജ് യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ റാങ്കില്‍ കുറയാത്ത നിലവില്‍ സേവനം അനുഷ്ഠിക്കുന്ന/വിരമിച്ച ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ രേഖകളുമായി നേരിട്ട് അഭിമുഖത്തിന് ഹാജരാകേണമെന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.


Post a Comment

Previous Post Next Post