പന്തീരാങ്കാവ് : ദേശീയപാത ബൈപ്പാസ് ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി പന്തീരാങ്കാവിൽ നിർമിക്കുന്ന മേൽപ്പാലത്തിന് ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങി. ഇവിടെ രണ്ടു മേൽപ്പാലങ്ങളാണ് നിർമിക്കുന്നത്. 13.7 മീറ്റർ വീതിയുള്ള ആദ്യപാലത്തിന്റെ നിർമാണം പൂർത്തിയായ 12 സ്പാനുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് തിങ്കളാഴ്ച തുടങ്ങിയത്. കോൺക്രീറ്റ് ചെയ്ത് തയ്യാറാക്കിയ ഗർഡറുകൾ രണ്ടു മൊബൈൽ ക്രെയിൻ ഉപയോഗിച്ചാണ് സ്പാനുകളിൽ സ്ഥാപിക്കുന്നത്.
ഒരു ഗർഡറിന് 50 ടൺ തൂക്കംവരും. രണ്ടു സ്പാനുകളിലായി അഞ്ചുവീതം ഗർഡറുകൾ ഉണ്ടാകും. ഒരു മേൽപ്പാലത്തിന് 12 സ്പാനുകൾവീതം രണ്ടു മേൽപ്പാലത്തിനുമായി 24 സ്പാനുകളാണുള്ളത്. മേൽപ്പാലത്തിന്റെ നീളം 330 മീറ്ററാണ്.
Pantheerankavu flyover