ഐടിയുടെ കോഴിക്കോടൻ ഹബ്ബ്‌



കോഴിക്കോട്:ഐടി മേഖലയിൽ ഒന്നുമല്ലാതിരുന്ന കാലമുണ്ട്‌ മലബാറിന്‌. അതെല്ലാം പഴങ്കഥയായി. കച്ചവടത്തിനിടം തേടിയെത്തുന്ന ബഹുരാഷ്‌ട്ര കമ്പനികൾ, കോടിക്കണക്കിന്‌ രൂപയുടെ കച്ചവട കയറ്റുമതി, സംരംഭങ്ങൾക്കും തൊഴിലിനുമായി ഒട്ടനേകം അവസരങ്ങൾ... അഞ്ചുവർഷങ്ങൾക്കുള്ളിൽ കോഴിക്കോടിന്റെ ഐടി രംഗത്തുണ്ടായത്‌ അവിശ്വസനീയ വളർച്ച. ഈ നേട്ടത്തിന്‌ പിന്നിലെ പേരാണ്‌ ‘ഗവ. സൈബർ പാർക്ക്‌’. 


Read alsoവാഹനങ്ങള്‍ ലേലം ചെയ്യുന്നു

തിരുവനന്തപുരം ടെക്‌നോ പാർക്ക്‌, കൊച്ചി ഇൻഫോ പാർക്ക്‌ എന്നിവയ്‌ക്കുശേഷം മലബാറിന്റെ ഐടി വികസനം ലക്ഷ്യമിട്ട്‌ 2017 ലാണ്‌ പാലാഴിക്കുസമീപം ഗവ. സൈബർ പാർക്ക്‌ ആരംഭിച്ചത്‌. ഐടി സംരംഭങ്ങൾ ആരംഭിക്കാനുള്ള സഹ്യ കെട്ടിടവും മൊബൈൽ ആപ്പുകൾക്കായുള്ള മൊബൈൽ ഇൻക്യൂബേഷൻ സെന്ററും ഉൾപ്പെടെയുള്ള സർക്കാർ ഇടപെടലുകൾ വലിയ മുന്നേറ്റമുണ്ടാക്കി. 

തുടക്കത്തിലുണ്ടായിരുന്ന നാല്‌ കമ്പനി 85 ആയി ഉയർന്നു. 68 ജീവനക്കാർ രണ്ടായിരത്തിലേക്ക്‌ വളർന്നു. 200 പേർക്കുവരെ തൊഴിൽ നൽകുന്ന വൻകിട കമ്പനികളുണ്ട്‌. കോവിഡാനന്തരം കൂടുതൽ കമ്പനികളെത്തി. മുൻവർഷങ്ങളെക്കാൾ ഇരട്ടിയിലധികം കയറ്റുമതി വരുമാനവുമുണ്ട്‌. കഴിഞ്ഞ സാമ്പത്തിക വർഷം 55.7 കോടിയായിരുന്നു. പാർക്കിലെ 98 ശതമാനം സ്ഥലത്തും കമ്പനികളായി. നാലുലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടം നിർമിക്കാൻ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്‌.   


സഹകരണ മേഖലയിലെ ഊരാളുങ്കൽ സൈബർപാർക്കും കുതിപ്പിലാണ്‌. ബഹുരാഷ്ട്ര കമ്പനിയായ ടാറ്റ എലക്‌സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇവിടെയുണ്ട്‌. 

Kozhikode hub of IT

Post a Comment

Previous Post Next Post