കോഴിക്കോട് സ്വകാര്യ ബസ്സിന്റെ ചില്ലടിച്ച് തകർത്ത് ഓട്ടോ ഡ്രൈവർമാർ, നിരവധി പേർക്ക് പരിക്ക്



കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം. ബസ് തടഞ്ഞുനിർത്തി ചില്ലടിച്ചു തകർത്തു. ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും പരിക്കേറ്റു. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. 
കൊടുവള്ളി - സിഎം മഖാം റൂട്ടിൽ സർവീസ് നടത്തുന്ന ഹിറ ബസിനു നേരെ ആണ് ആക്രമണം നടത്തിയിരിക്കുന്നത്. സമാന്തര സർവീസ് ചോദ്യം ചെയ്തതിനാണ് ആക്രമണം എന്ന് ബസ്സ് ഡ്രൈവർ പറഞ്ഞു. കണ്ടാലറിയാവുന്ന ആളുകൾ ആണ് ആക്രമിച്ചത് എന്ന് ഡ്രൈവർ അജയ് വ്യക്തമാക്കി.

Post a Comment

Previous Post Next Post