പുതുപ്പാടി എലോക്കര വാഹനാപകടം: ഒരാൾക്ക് പരിക്ക്പുതുപ്പാടി:ദേശീയപാതയിലെ എലോക്കര ദോശ കോർണറിനു സമീപം മിൽമയുടെ ലോറിയും നാനോ കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.
വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിർ ദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു .


പരിക്കേറ്റയാളെ താമരശ്ശേരി ഗവൺമെൻറ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും തുടർ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി. മലപ്പുറം ചേലമ്പ്ര ഷെഫീക്കിനാണ് പരിക്കേറ്റത്.

Puthupadi Elokkara road accident: One injured

Post a Comment

Previous Post Next Post