ബസിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ അതിക്രമം: പ്രതി പിടിയിൽകൊടുവള്ളി: സ്കൂൾ വിട്ട് വീട്ടിലേക്കു പോകുന്നതിനിടെ ബസിൽവച്ച് വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി ബാലുശ്ശേരി എരമംഗലം സ്വദേശി ഓർക്കാട്ടുമീത്തൽ ബാബു എന്നറിയപ്പെടുന്ന മധുവിനെ (49) കൊടുവള്ളി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ബസിൽ യാത്ര ചെയ്യുന്നതിനിടയിലാണ് പ്ലസ് വൺ വിദ്യാർഥിനിക്കു നേരെ മധു ലൈംഗികാതിക്രമം നടത്തിയത്.
(Assault on school girl in bus: Accused arrested)
തുടർന്ന് കൊടുവള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ വട്ടോളിയിൽ ടയർ ഷോപ്പ് നടത്തുന്ന പ്രതിയെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുന്നതിനായി അന്വേഷണ സംഘം എത്തിയപ്പോഴേക്കും പൊലീസ് സംഘം തന്നെ തിരിച്ചറിഞ്ഞത്‌ മനസ്സിലാക്കിയ പ്രതി വട്ടോളിയിലെ ഷോപ്പിൽ നിന്നും മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. 

ഡിവൈഎസ്പി അഷ്‌റഫ്‌ തെങ്ങിലകണ്ടിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പ്രതി ചെന്നെത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ മലപ്പുറം മഞ്ചേരിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അതിസാഹസികമായി തിങ്കളാഴ്ച അർധരാത്രിയോടെ പിടികൂടുകയായിരുന്നു.


കൊടുവള്ളി ഇൻസ്‌പെക്ടർ പി.ചന്ദ്രമോഹന്റെ നേതൃത്വത്തിൽ എസ്ഐ അനൂപ് അരീക്കര, എസ്ഐ എസ്.ആർ.രശ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഇ.പി.അബ്ദുൽ റഹീം, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ജിനീഷ്, ഷെഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post