താമരശ്ശേരി ചുരം കടക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ.. . ? ചുരം സംരക്ഷണ സമിതി നൽകുന്ന നിര്‍ദ്ദേശങ്ങൾ



താമരശ്ശേരി: കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായിട്ട്‌ ചുരത്തിലൂടെ കടന്ന് പോവാൻ നമ്മളേറെ പ്രയാസപ്പെടുന്നുണ്ട്‌. സാധാരണ സമയത്തേക്കാൾ രണ്ടും, മൂന്നും മണിക്കൂറുകളൊക്കെ ചില ദിവസങ്ങളിൽ ചുരം വഴി യാത്ര ചെയ്യാൻ സമയമെടുക്കാറുണ്ട്‌.
അതുകൊണ്ട്‌ നിങ്ങൾ ചുരം വഴി യാത്ര ചെയ്യുമ്പോൾ:-

  • വാഹനത്തിൽ ഇന്ധനം ആവശ്യത്തിനുണ്ടെന്ന് ഉറപ്പ്‌ വരുത്തുക.
  • കുടിവെള്ളം,ഭക്ഷണം കയ്യിൽ കരുതുക.
  • ഗതാഗത തടസ്സം ഉണ്ടാവുന്ന സമയങ്ങളിൽ നിങ്ങൾ വൺ-വേ മാത്രം പാലിച്ച്‌ വാഹനം ഓടിക്കുക.
  • റോഡിന്റെ ഇടത്‌ വശം ചേർന്ന് മാത്രം വാഹനം ഓടിക്കുക.
  • കൃത്യമായ ട്രാഫിക്‌ നിയമങ്ങൾ പാലിച്ച്‌ വാഹനം ഓടിക്കുക.
  • ചുരം സംരക്ഷണ സമിതി, പോലീസ്‌ എന്നിവരോട്‌ സഹകരിക്കുക.

  • കയറ്റം കയറി വരുന്ന വലിയ ലോറികൾക്കും,ടൂറിസ്റ്റ്‌ ബസ്സുകൾക്കും, മറ്റു ചരക്ക്‌ വാഹനങ്ങൾക്കും വളവുകളിലും മറ്റു ഇടുങ്ങിയ സ്ഥലങ്ങളിലും ഒരു പ്രയാസവും ഇല്ലാതെ കടന്ന് പോവാൻ മറ്റു വാഹനങ്ങൾ സഹകരിച്ച്‌ കൊടുക്കുക.
  • നമ്മൾ കാണിക്കുന്ന അശ്രദ്ധമൂലം ആ വഴി കടന്ന് പോവാനുള്ള ആംബുലൻസ്‌ പോലെയുള്ള അത്യാവശ്യ വാഹനങ്ങൾക്ക്‌ പ്രയാസം സൃഷ്ടിക്കാതിരിക്കുക.
  • ചുരം വഴി യാത്ര ചെയ്യുമ്പോൾ നിങ്ങൾക്ക്‌ എന്ത്‌ ബുദ്ധിമുട്ട്‌ വന്നാലും ചുരം സംരക്ഷണ സമിതിയെ ബന്ധപ്പെടാവുന്നതാണ്.

🚨For Emergency, Pls Contact:

Post a Comment

Previous Post Next Post