താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാന്‍ അപകടത്തില്‍പെട്ടു.അടിവാരം: താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാന്‍ അപകടത്തില്‍പെട്ടു. ചുരം അഞ്ചാം വളവിലാണ് സംഭവം. മുക്കത്തേക്ക് ശര്‍ക്കരയുമായി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് അഞ്ചാം വളവിലെ സംരക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പിക്കപ്പിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാബിനിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ 20 മിനിറ്റോളം ശ്രമിച്ചാണ് പുറത്തെത്തിച്ചത്. ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Read alsoമദ്യലഹരിയിൽ യുവതിയുടെ കാറോട്ടം; സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്, നാട്ടുകാർക്ക് നേരെ പരാക്രമം

Post a Comment

Previous Post Next Post