കരിപ്പൂരിൽ റൺവേ സേഫ്റ്റി ഏരിയ വികസിപ്പിക്കാൻ നടപടി ,വലിയ വിമാനങ്ങളുടെ സർവീസ് വീണ്ടും തുടങ്ങാൻ വഴിയൊരുങ്ങി



കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ വഴിയൊരുങ്ങുന്നു. റൺവേ സേഫ്റ്റി ഏരിയ വികസിപ്പിക്കാനായി ഭൂമി ഏറ്റെടുക്കലിനുള്ള സർവേ വിജ്ഞാപനം ഇറങ്ങി. പതിനാലര ഏക്കര്‍ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കുക. റൺവേ ബലപ്പെടുത്താനുളള പ്രവര്‍ത്തനങ്ങളും ഉടൻ തുടങ്ങും
ജംബോ വിമാനങ്ങൾ ഇറങ്ങാതെ വന്നതോടെയാണ് കരിപ്പൂരിന്‍റെ കഷ്ടകാലം തുടങ്ങിയത്. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഹജ്ജ് സർവീസുകളെ പോലും ബാധിച്ചു. വിമാനാപകടം ഉണ്ടായ ശേഷം, ടേബിൽ ടോപ്പ് വിമാനത്താവളമായ കരിപ്പൂരിന്‍റെ സുരക്ഷ കാര്യങ്ങളിൽ വ്യോമയാന മന്ത്രാലയവും പിടിമുറുക്കിയിരുന്നു. ഇതിനൊരു പരിഹാരമായാണ് ഏറെ നാളെത്തെ ആവശ്യമായ റൺവേ സേഫ്റ്റി ഏരിയ വികസിപ്പക്കുന്നത്. റൺവേയുടെ ഇരുവശങ്ങളിലായി പതിനാലര ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളാണ് ഇപ്പോൾ തുടങ്ങിയത്.

പത്ത് വർഷത്തിന് ശേഷം റൺവേ ബലപ്പെടുത്തൽ ജോലികളും തുടങ്ങാൻ തീരുമാനമായി. നവംബർ മാസത്തിൽ ജോലികൾ തുടങ്ങും. അന്താരാഷ്ട്ര സർവീസുകളെ ബാധിക്കാതെ പകൽ സമയത്താകും അറ്റകുറ്റപ്പണികൾ നടത്തുക.

Post a Comment

Previous Post Next Post