സിറ്റി ഗ്യാസ്: നഗരത്തിൽ ആറിടങ്ങളിൽ റെഗുലേറ്റിങ് സ്റ്റേഷൻകോഴിക്കോട് : സിറ്റി ഗ്യാസ് പൈപ്പ് ലൈൻ വഴി വീടുകളിലേക്ക് പ്രകൃതിവാതകം എത്തിക്കുന്നതിനുള്ള കണക്ഷൻ നൽകുന്നതിനായി നഗരത്തിൽ ആറിടങ്ങളിൽ ഡിസ്ട്രിക്ട് റെഗുലേറ്റിങ് സ്റ്റേഷൻ സ്ഥാപിക്കും. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ഇതിനായി കോർപ്പറേഷനിൽ അപേക്ഷിച്ചിരുന്നു. ഇനി കോർപ്പറേഷൻ കൗൺസിൽ അംഗീകരിക്കണം.
ചേവായൂരിലെ പാർക്കിന് മുൻവശത്തുള്ള സ്ഥലം, ത്വഗ്രോഗാശുപത്രിക്ക് സമീപം ആർ.ടി.ഒ. ഓഫീസ് കോർട്ട് റോഡിനടുത്ത്, കണ്ടംകുളം ജൂബിലി ഹാളിനരികിലുള്ള രാമൻ മേനോൻ റോഡിലെ ടെമ്പോസ്റ്റാൻഡിന് സമീപം, ബീച്ചിൽ ബി.എസ്.എൻ.എൽ. ഓഫീസിനടുത്ത്, ആദായനികുതി ഓഫീസിന് മുൻവശത്തുള്ള ബസ് സ്റ്റോപ്പിനരികെ, വെസ്റ്റ്ഹിൽ ഗരുഡൻകുളം പാർക്കിന് പിന്നിലുള്ള സ്ഥലം എന്നിവിടങ്ങളിലാണ് സ്റ്റേഷൻ ഒരുക്കാൻ ആലോചിക്കുന്നത്. വീടുകളിലേക്ക് ഗ്യാസ് എത്തിക്കുന്നതിന് മർദം കുറയ്ക്കാനാണ് റെഗുലേറ്റിങ് സ്റ്റേഷനുകൾ.

Post a Comment

Previous Post Next Post