മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡ്: സ്ഥലമേറ്റെടുക്കൽ അവസാനഘട്ട വിജ്ഞാപനമിറങ്ങികോഴിക്കോട് : കോഴിക്കോടിന്റെ മുഖച്ഛായ തന്നെ മാറ്റിമറയ്ക്കുന്ന മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് വികസനത്തിനായി സ്ഥലമേറ്റെടുക്കുന്നതിന്റെ അവസാനഘട്ട വിജ്ഞാപനം പുറത്തിറക്കി. എട്ടുകിലോമീറ്റർ ദൂരമുള്ള മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി നിർമിക്കാനായിരുന്നു തിരുമാനം. 
രണ്ടേകാൽ കോടിരൂപയാണ്‌ സ്ഥലമേറ്റെടുക്കലിനായി അനുവദിച്ചിട്ടുള്ളത്. വിവിധ വില്ലേജുകളിലായി 311 പേർക്കാണ് നഷ്ടപരിഹാരത്തുക ലഭിക്കുക. 2006-ലാണ് റോഡ് നഗരപാതാ വികസന പദ്ധതിയിലുൾപ്പെടുത്തിയത്. 14.8 കിലോമീറ്റർ ദൂരം നാലുവരിപ്പാതയായി വികസിപ്പിക്കാനായിരുന്നു തിരുമാനം.

G.O.(P)No.199/2022/RD

Post a Comment

Previous Post Next Post