ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു
താമരശ്ശേരി: തച്ചംപൊയിൽ കുന്നുംപുറത്ത് ശ്രീരാഗത്തിൽ സൂര്യകാന്ത്(അപ്പൂസ്- 28) ആണ് മരിച്ചത്.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയും, അതേ സമയത്തു തന്നെ അപസ്മാര മുണ്ടാവുകയും ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്മോമോർട്ട റിപ്പോർട്ട് പുറത്തു വന്ന ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ.
പിതാവ്: ബാലൻ (LIC ഏജൻ്റ്).മാതാവ്: തങ്കമണി.സഹോദരി: ഡാലിയ.സംസ്കാരം പോസ്റ്റ്മോമോർട്ട നടപടികൾക്ക് ശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടക്കും.

Post a Comment

Previous Post Next Post