ചേളന്നൂരിൽ കാർ മതിലിലിടിച്ച് യുവാവ് മരിച്ചു; നാലുപേർക്ക് പരിക്ക്
നരിക്കുനി: ചേളന്നൂരിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യുവാവ് മരിച്ചു, നാലുപേർക്ക് പരിക്കേറ്റു. പാലത്ത് അടുവാരക്കൽ താഴം പൊറ്റമ്മൽ അഭിനന്ദ് (20) ആണ് മരിച്ചത്. കൊല്ലരുകണ്ടിയിൽ പ്രഫുൽദേവ് 20), മേക്കയാട്ട് അഭിജിത്ത് (20), അടുവാരക്കൽ മീത്തൽ സേതു (19), കക്കുഴി പറമ്പിൽ സലാഹുദീൻ (20) എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്‌. കോഴിക്കോട് ഭാഗത്തു നിന്ന് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.

Post a Comment

Previous Post Next Post