കോഴിക്കോട് വീടിന്‍റെ ചുറ്റുമതിലിനോട് ചേര്‍ന്ന് കമ്പിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: അതിഥി തൊഴിലാളിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ഹില്‍ ചുങ്കത്ത് നരേന്ദ്രന്‍റെ വീടിന്‍റെ ചുറ്റുമതിലിനോട് ചേര്‍ന്ന് റൂഫിംഗ് ഷീറ്റിന്‍റെ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുട്ടുകുത്തി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം. 
പന്തല് പണിക്കാരനായ വീട്ടുടമ രാവിലെ പുറത്തിറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇടത് കൈയില്‍ കന്നടയില്‍ സേവാലാല്‍ എന്ന് പച്ചകുത്തിയിട്ടുണ്ട്. ഗംഗ പൂജ എന്ന് വലതുകൈയിലും പച്ച കുത്തിയിട്ടുണ്ട്. 25-30 വയസ് പ്രായം തോന്നിക്കും. എലത്തൂര്‍ സിഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. ഫോറന്‍സിക്, ഡോഗ് സ്ക്വാഡ്, ഫിംഗര്‍ പ്രിന്‍റ് സംഘവും സ്ഥലത്തെത്തി.

Post a Comment

Previous Post Next Post