പന്തീരാങ്കാവ് കിണറിടിഞ്ഞു വിണുണ്ടായ അപകടത്തിൽ അന്യ സംസ്ഥാന തൊഴിലാളി മരിച്ചു


രാമനാട്ടുകര:പന്തീരാങ്കാവ് പുത്തൂർമഠത്ത്  കിണറിടിഞ്ഞു വിണുണ്ടായ അപകടത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി സുഭാഷ് കുമാർ(22) ആണ് മരിച്ചത്. മുണ്ടൂപാലത്ത് നിർമ്മാണം നടക്കുന്ന കിണറിന്റെ വശം കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. 
മീഞ്ചന്ത ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണിനടിയിൽ അകപ്പെട്ട സുഭാഷ് ബാബുവിനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Post a Comment

Previous Post Next Post