ഫറോക്കിൽ സെൽഫി എടുക്കവേ ട്രെയിനിടിച്ച് പുഴയിൽ വീണു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം


കോഴിക്കോട്:ഫറോക്ക് റെയിൽവേ പാലത്തിൽനിന്നു സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണു വിദ്യാർഥിനി മരിച്ചു. കരുവൻതിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണു മരിച്ചത്. ഒപ്പമുണ്ടായ സുഹൃത്ത് പെരിങ്ങാവ് പട്ടായത്തിൽ മുഹമ്മദ്‌ ഇഷാമിനെ (16) പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് ഒരു മണിയോടെ റെയിൽവേ പാലത്തിൽനിന്നു സെൽഫി എടുക്കുന്നതിനിടെ കോയമ്പത്തൂർ - മംഗളൂരു പാസഞ്ചർ ട്രെയിനാണ് തട്ടിയത്. ട്രെയിൻ തട്ടിയതിനു പിന്നാലെ പെൺകുട്ടി പുഴയിലേക്കും ഇഷാം പാളത്തിലേക്കും വീണു. കാലിനും കൈക്കും പരുക്കേറ്റ മുഹമ്മദ്‌ ഇഷാമിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post