തിരുവമ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണം; പന്ത്രണ്ടുകാരനെ കുത്തിവീഴ്ത്തി, പന്നിയെ വെടിവെച്ച് കൊന്നു


തിരുവമ്പാടി: തിരുവമ്പാടി ചേപ്പിലംകോടിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന 12-കാരൻ കാട്ടുപന്നിയുടെ കുത്തേറ്റു.

ചേപ്പിലംകോട് പൊട്ടൻകാവ് റോഡിൽ വച്ച് സൈക്കിൾ സഞ്ചരിക്കുകയായിരുന്ന മുല്ലപ്പള്ളി സനൂപിന്റെ മകൻ അദ്നാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഇന്ന് രാവലെ 9.15 നായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. പരിക്കേറ്റ അദ്നാനെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഇരു കാലുകൾക്കുമായി പതിനാലോളം തുന്നലുകളുണ്ട്.

അദ്‍നാനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പന്നി സമീപത്തെ വീടിനുള്ളിൽ കുടുങ്ങിയ. പന്നിയെ  വനവംകുപ്പിന്റെ എം പാനൽ ഷൂട്ടർ  തിരുവമ്പാടി സ്വദേശി സിബി മടിക്കാങ്കൽ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.

Post a Comment

Previous Post Next Post